Trending

മദ്യലഹരിയില്‍ എത്തിയ ആള്‍ സ്വന്തം കാര്‍ എന്നു തെറ്റുദ്ധരിച്ച് മറ്റൊരു കുടുബത്തിൻ്റെ കാറുമായി സ്ഥലം വിട്ടു, കാറിൽ ഉണ്ടായിരുന്ന സ്ത്രീയും, കുട്ടിയും ബഹളം വെച്ചപ്പോൾ കാർ ട്രാൻസ് ഫോമറിൽ ഇടിച്ചു.




കോട്ടയം: ബാറില്‍ നിന്നു മദ്യലഹരിയില്‍ എത്തിയ ആള്‍ സ്വന്തം കാര്‍ എന്നു തെറ്റുദ്ധരിച്ച് വഴിയില്‍ കണ്ട മറ്റൊരു കാറുമായി സ്ഥലം വിട്ടു.

കാറിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ കാര്‍ വഴിയിലെ ട്രാന്‍സ്‌ഫോമറില്‍ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.

ചോറ്റാനിക്കര സ്വദേശി ആഷ്‌ലിയാണ് ബാറില്‍ നിന്നു മദ്യപിച്ച് എത്തി സമീപം നിറത്തിയിട്ടുരുന്ന കാര്‍ ഓടച്ചോണ്ടു പോയത്.

കാറിൻ്റെ ഉടമ ഭാര്യയെയും കുട്ടിയെയും കാറിലിരുത്തി സമീപത്തുളള കടയില്‍ പോയ സമയത്താണ് സംഭവം നടന്നത് .

കാറില്‍ താക്കോല്‍ ഉണ്ടായിരുന്നതിനാല്‍ മദ്യലഹരിയതില്‍ ആഷ്‌ലി യാതൊന്നും നോക്കിയതില്ല.

പിന്നാലെ എത്തിയ പോലീസ് ആഷ്‌ലിയെ കസ്റ്റഡിയിലെടുത്തു. കാറില്‍ ഉണ്ടായിരുന്നത് തന്റെ കുടുംബമാണെന്നു തെറ്റുദ്ധരിച്ചാണ് കാര്‍ എടുത്തു പോയതെന്നു ആഷ്‌ലി പറഞ്ഞു. കാറിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് പരിക്കേറ്റു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post