Trending

അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനി മരണപ്പെട്ടു.



താമരശ്ശേരി:
ഇന്നലെ കൊടുവള്ളി മാനിപുരത്തിന് സമീപം പൊയിൽ അങ്ങാടിയിൽ  പിക്കപ്പ് തട്ടി ബസ്സിനടിയിൽപ്പെട്ട സാരമായി പരുക്കേറ്റ താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ (20) മരണപ്പെട്ടു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.

കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്. ഇരുവരും മണാശ്ശേരി KMCT മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികളാണ്.


മാതാവ്: സെക്കീന.
സഹോദരങ്ങൾ: മിൻഷാദ്, സിനാദ്.


*വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ വാഹനം തിരിച്ചറിഞ്ഞു.* 

കൊടുവള്ളി പൊയിൽ അങ്ങാടിയിൽ  സ്കൂട്ടറിൽ ഇടിച്ച്  ബസിന് അടിയിൽപ്പെട്ട് താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ (20)  മരിക്കാൻ ഇടയായ സംഭവത്തിൽ സ്കൂട്ടറിൽ ഇടിച്ച വാഹനം തിരിച്ചറിഞ്ഞു.

കൊടുവള്ളി പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അസ്മാസ് എന്ന് പേരെഴുതിയ  Ace പിക്കപ്പ് വാനാണ് പോലീസ് തിരിച്ചറിഞ്ഞത്.വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കും,

ഇടിച്ചത് കാർ ആണെന്നായിരുന്നു നേരത്തെ സംശയിച്ചിരുന്നത്.

 


Post a Comment

Previous Post Next Post