താമരശ്ശേരി ചുരത്തിലെ നിസ്വാർത്ഥ സേവകരായ ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു മോട്ടോർ വാഹന വകുപ്പിന്റെ സ്നേഹോപഹാരം സമ്മാനിച്ചു.
സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ , ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മോട്ടോർ വാഹന വകുപ്പ് നടത്തുന്ന 'വാഹനീയം 2022' അദാലത്ത് ഉൽഘാടന കർമ്മം മന്ത്രി നിർവഹിച്ചു. കൽപറ്റ സിവിൽ സ്റ്റേഷനിലെ എ.പി.ജെ അബ്ദുൽ കലാം മെമ്മോറിയൽ ഹാളിൽ വെച്ച് നടത്തിയ പരിപാടി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷം വഹിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണർ & എഡിജിപി എസ്. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി. എസ്.പ്രമോദ് ശങ്കർ, വയനാട് ജില്ലാ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ചുരം സംരക്ഷണ സമിതി പ്രവർത്തകർ, വയനാട് ജില്ലാ റോഡ് സേഫ്റ്റി വിംഗ് വളണ്ടിയേഴ്സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.