പേരാമ്പ്ര സ്വാമി ഡ്രൈവിങ് സ്‌കൂളിലെ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ(60)യാണ് പേരാമ്പ്ര എസ്.ഐ. ജിതിന്‍ വാസ് അറസ്റ്റ് ചെയ്തത്.
ഡ്രൈവിങ് പരിശീലനം നല്‍കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന 18-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. കാറില്‍ വച്ച് മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും മോശമായി സംസാരിച്ചെന്നുമാണ് പരാതിയെന്ന് പോലീസ് പറഞ്ഞു. മേയ് ആറിനും 25-നുമാണ് പരാതിക്കിടയാക്കിയ സംഭവം. പ്രതിയെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.