കോടഞ്ചേരി: നാരങ്ങാതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം മാവിലേടത്ത് രാജേഷിന്റെ മകന് സ്വദേശി അമല്‍(18) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. ഉച്ചയോടെയാണ് രണ്ട് ബൈക്കുകളിലായി നാലുപേര്‍ പതങ്കയത്തെത്തിയത്. അപകടം പതിവായ ഇവിടെ അടുത്തിടെ തലയാട് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചിരുന്നു.
അപകട സാധ്യതയുള്ളതിനാല്‍ പതങ്കയത്തേക്കുള്ള പ്രവേശനം നിരോധിക്കുകയും ഇവിടേക്കുള്ള വഴി കെട്ടി അടക്കുകയും ചെയ്തതാണ്. പ്രദേശത്ത് പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തുകയും ഹോം ഗാര്‍ഡിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇത് മറികടക്കാന്‍ പുഴയുടെ മറു ഭാഗത്തുകൂടെയാണ് നാലംഗ സംഘം പുഴയില്‍ ഇറങ്ങിയത്. കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെടുകയായിരുന്നു. പുഴയോരത്തെത്തിയ സമീപ വാസിയാണ് വിവരം പുറത്തറിയിച്ചത്. നാട്ടുകാര്‍ ഓടിയെത്തി കയത്തില്‍ മുങ്ങിയ അമലിനെ പുറത്തെടുത്ത് കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിൽ ഒന്നിന് തലയാട് സ്വദേശി ഇവിടെ മുങ്ങി മരിച്ചിരുന്നു.ഇതോടെ പതങ്കയത്ത് അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 21 ആയി.