താമരശ്ശേരി: താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ദുബായ് തട്ടുകട ഉടമക്കാണ് ദുരാനുഭവം.
കടയിൽ നിന്നും ഭക്ഷണം കഴിച്ച രാജസ്ഥാൻ ജയ്പൂർ സ്വദേശി 263 രൂപ UPI Payment നടത്തിയതിനെ തുടർന്ന് രാജസ്ഥാൻ ജയ്പൂർ ജവഹർ സർക്കിൾ പോലീസിൻ്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
13 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് പണം കൈമാറിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരമാണ് പോലീസ് നടപടിയെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
ബാങ്കിന് സൈബർ സെൽ പോലീസ് (NCRP) യിൽ നിന്നാണ് നിർദ്ദേശം ലഭിച്ചതെന്നും എക്കൗണ്ട് ഉടമക്ക് നൽകിയ മറുപടിയിൽ പറയുന്നു.
കൂടുതൽ വിവരങ്ങൾ അറിയാൻ ജയ്പൂർ ജവഹർ നഗർ സർക്കിൾ SHOയെ ബന്ധപ്പെടാനാണ് Axis ബാങ്ക് അധികൃതർ രേഖാമൂലം എക്കൗണ്ട് ഉടമയായ താമരശ്ശേരി ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മൽ സാജിറിന് മറുപടി നൽകിയത്.
കടയിലേക്കുള്ള ദൈനംദിന കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് എക്കൗണ്ടിൽ വരുന്ന പണം ഉപയോഗിച്ചായിരുന്നു, എന്നാൽ നിലവിൽ എക്കൗണ്ടിലേക്ക് പണം കയറുന്നുണ്ടെങ്കിലും, പിൻവലിക്കാൻ സാധിക്കുന്നില്ല.
മെയ് മാസം 20 മുതലാണ് എക്കൗണ്ട് ഫ്രീസ് ചെയ്തത്.