Trending

ഗുജറാത്തിലെ 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി സ്റ്റേ ചെയ്തു





ഗുജറാത്തില്‍ 68 ജഡ്ജിമാര്‍ക്ക് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കിയത് സുപ്രീംകോടതി സ്റ്റേ ചെയ്തു. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് മജിസ്ട്രേട്ട് കോടതി ജഡ്ജ് ഹരീഷ് ഹസ്മുഖ് ഭായ് വര്‍മ ഉള്‍പ്പെടെയുള്ള ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിനാണ് സ്റ്റേ. സ്ഥാനക്കയറ്റത്തിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം ഇറക്കിയത് അധികാരക്കടന്നുകയറ്റമെന്ന് സുപ്രീംകോടതി. 

Post a Comment

Previous Post Next Post