മലപ്പുറം: തിരൂരിലെ ചെരുപ്പുകടയിലെ കവർച്ച നടത്തിയതിന് പിടിയിലായ മുൻ ജീവനക്കാരൻ നിസാമുദ്ദീന്റെ വീട്ടിലെ അടുക്കളയുടെ റാക്കിന് മുകളിൽ ഒളിപ്പിച്ചിരുന്ന പണം പൊലീസ് കണ്ടെത്തി.
കടയിൽ നിന്നും കവർന്ന 904810 രൂപയാണ് കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു. തെളിവ് നശിപ്പിക്കാനായി കവർന്ന സിസിടിവി ഡിവിആർ പുഴയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി.
ഇതനുസരിച്ച് പുഴയിൽ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. തിരൂർ പൂങ്ങോട്ടുകുളത്തെ സീനത്ത് ലെതർ പ്ലാനറ്റിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കവർച്ചയുണ്ടായത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഷോപ്പ് പൂട്ടിപ്പോയ ജീവനക്കാർ വെള്ളിയാഴ്ച ഷോപ്പ് തുറന്നപ്പോഴാണ് കവർച്ചാ വിവരം അറിയന്നത്.
ഓഫിസ് മുറിയുടെ ഗ്ലാസ് തകർക്കപ്പെട്ടത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച മനസിലായത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഓഫിസ് മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണവും സെയിൽസ് കൗണ്ടറിലെ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായെന്ന് കണ്ടെത്തി.
ഓഫിസ് മുറിയിലുണ്ടായിരുന്ന സിസിടിവിയുടെ ഡിവിആർ ഉൾപ്പടെയുള്ളവയും