പറമ്പിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റു; വിദ്യാർത്ഥി മരിച്ചു
byWeb Desk•
0
മലപ്പുറം കോട്ടയ്ക്കലിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച നിലയിൽ. പൊന്മള തലകാപ്പ് കടയ്ക്കാടൻ ഖാസിമിന്റെ മകൻ മുഹമ്മദ് ഹംദാൻ(13) ആണ് മരിച്ചത്. വീട്ടിലെ പറമ്പിലെ മോട്ടോറിൽ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി.