പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ 5-ാം വാർഡിൽ (കണലാട്) നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടടുപ്പ് പുരോഗമിക്കുന്നു.
എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സി.പി.ഐ.എമ്മിലെ അജിത മനോജും,UDF സ്ഥാനാർത്ഥി കോൺഗ്രസ്സിലെ ശ്രീമതി ഷാലി ജിജോയും ബിജെപി ക്കായി ശാരിയുമാണ് മത്സര രംഗത്തുള്ളത്.കഴിഞ്ഞ തവണ 95 വോട്ടുകൾക്ക് UDF ആയിരുന്നു വിജയിച്ചത്
നിലവിലെ കക്ഷി നില
UDF - 15
LDF - 6
വാർഡ് മെമ്പറായിരുന്ന സിന്ധു ജോയി സർക്കാർ ജോലി ലഭിച്ചത് കാരണം രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അടിവാരം അങ്ങാടിയോട് ചേർന്ന് നൂറുൽ ഹയർ സെക്കൻ്ററി മദ്രസയിലാണ് പോളിംഗ് ബൂത്ത്.പോളിംഗ് ബൂത്തിന് പുറത്ത് റോഡിൽ LDF, UDF പ്രവർത്തകർ തമ്മിൽ പല തവണ തർക്കങ്ങൾ ഉണ്ടായെങ്കിലും ,വോട്ടെടുപ്പ് സമാധന പരമാണ്.