ജിദ്ദ: ശറഫിയയിൽ മൗലാന മദീന സിയാറ സ്ഥാപന നടത്തിപ്പുകാരൻ ഖാദര്‍ മുസ്‌ലിയാര്‍ കൊടുവള്ളി (50) ത്വാഇഫിൽ വാഹനമിടിച്ചു മരിച്ചു. പതിവ് പോലെ ശറഫിയയിൽ നിന്നും രണ്ട് ബസുകളിലായി സന്ദര്‍ശകരുമായി വെള്ളിയാഴ്ച രാവിലെ ത്വാഇഫിലെ ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പോയതായിരുന്നു.
ജുമുഅക്ക് മുമ്പായി രാവിലെ 11.30 ഓടെ വിവിധ ചരിത്രസ്ഥലങ്ങൾ സന്ദർശകർക്കായി വിശദീകരിച്ചു നല്‍കിയശേഷം റോഡ് മുറിച്ചുകടക്കവെ അതിവേഗത്തില്‍ വന്ന കാര്‍ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് തെറിച്ചു പോയ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയും മരിക്കുകയുമായിരുന്നു.
സന്ദർശന വിസയിലെത്തിയ ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും അപകടം നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നു. മൃതദേഹം ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
പിതാവ്: ഉണ്ണിമോയി കുനിപ്പാലിൽ, ഭാര്യ: നദീറ, മക്കൾ: സവാദ്, സാബിത്ത്, ഫാത്തിമ സൻവ, സഹോദരങ്ങൾ: ഔഫ്, ഖിറാഷ്, ഹാരിസ്, ഉനൈസ്.