Trending

യുവതി ജീവനൊടുക്കിയ സംഭവം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍





കോഴിക്കോട് യുവതി ജീവനൊടുക്കിയ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് നന്മണ്ട സ്വദേശി ശരത് ലാലാണ് അറസ്റ്റിലായത്. ഇയാളുടെ നിരന്തര ഭീഷണി കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം 24 നാണ് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തത്. പ്രതി ഡ്രൈവറായി പോകുന്ന ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യുവതിയുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത് സാമ്പത്തിക ഇടപാടുകള്‍ നടത്തുകയായിരുന്നു. പണം തിരികെ ചോദിച്ചതോടെ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി.

യുവതിയുടെ മൊബൈല്‍ ഫോണ്‍, വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്നിവയുള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ശരത് ലാലിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post