വന്യജീവികളുടെ ആക്രമത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കേന്ദ്ര വന്യ ജീവി നിയമം പരിഷ്കരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക യൂനിയൻ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിലെ വനം വകുപ്പ് ഓഫീസിലേക്ക് മാർച്ചും,ധർണയും നടത്തി.
ധർണ്ണ കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റ് ടി.എം ജോസഫ് ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റ് ജോസഫ് പൈമ്പള്ളി അധ്യക്ഷത വഹിച്ചു.