Trending

ടോറസും ഇന്നോവയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു





വയനാട്: കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പച്ചിലക്കാട് വെച്ച് ടോറസ് ലോറിയും, ഇന്നോവ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ 2പേര്‍ മരിച്ചു.




 കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രിന്‍, മുനവര്‍ എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.


 സഹയാത്രികനായ മുനവര്‍ എന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. 


ഇന്ന് രാവിലെ 10 30 മണിയോടെ കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി വന്ന KL  72 D 8431 നമ്പര്‍ ടോറസ് ലോറിയും , KL 59  2345 നമ്പര്‍ ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലാണുള്ളത്.   

ഗുരുതരമായി പരിക്കുപറ്റിയ മുനവറെ  മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post