താമരശ്ശേരി: പരപ്പൻ പൊയിലിൽ നിന്നും പ്രവാസിയായ ഷാഫിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ റിമാൻറിലായിരുന്ന രണ്ടു പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശി ഷിബിൽ ,കൊടുവള്ളി വാവാട് സ്വദേശി മുഹമ്മദ് നിസാബ് എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.
തട്ടികൊണ്ടു പോകൽ എസൂത്രണം ചെയ്ത രീതി പ്രതികൾ വിവരിച്ചു
പരപ്പൻ പൊയിലിൽ അങ്ങാടിയിലും ഷാഫിയുടെ വീടിൻ്റെ പരിസരത്തും, വാവാടുമാണ് പ്രതികളെ എത്തിച്ചത്