Trending

താമരശ്ശേരിയിൽ ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് നടത്തി




താമരശ്ശേരി: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിനു പോകുന്ന ഹാജിമാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്   താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടത്തി. താമരശ്ശേരി താലൂക്കിലെയും കോഴിക്കോട് താലൂക്കിലെ ഏതാനും പ്രദേശങ്ങളിലെയും ഹാജിമാർക്കുള്ള വാക്സിനേഷൻ   ക്യാമ്പാണ് താമരശ്ശേരിയിൽ നടന്നത്. 850 ഓളം പേർക്ക് കുത്തിവെപ്പ് നടത്തി. ചടങ്ങ് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ അധ്യക്ഷനായി.  
കെ.പി സുനീർ സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ബാസ് നന്ദിയും പറഞ്ഞു. 
മുൻ എം എൽ എ  വി.എം ഉമ്മർ മാസ്റ്റർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ,  
 എ അരവിന്ദൻ, പി.സി അബ്ദുൽ അസീസ്, ലുക്മാൻ ഹാജി കെ, എം.എ യൂസുഫ് ഹാജി, ഗിരീഷ് തേവള്ളി, മഞ്ജിത കുറ്റിയാക്കിൽ, എ.കെ കൗസർ, എം.ടി അയ്യൂബ് ഖാൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കുമാർ,കണ്ടിയിൽ മുഹമ്മത്, താര അബ്ദുറഹിമാൻ ഹാജി, പി.ടി ബാപ്പു, എം സുൽഫീക്കർ, ഹാരിസ് അമ്പായത്തോട്, എ.കെ അബ്ബാസ്, സലീം പുല്ലടി, വി.കെ അഷ്റഫ്, റാഷിദ് താമരശ്ശേരി, ആർ.കെ മൊയ്തീൻകോയ, പി സി എ റഹീം, കെ.ടി അബൂബക്കർ, ട്രെയ്നർ സൈതലവി സംസാരിച്ചു.

Post a Comment

Previous Post Next Post