കൊല്ലം: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടയ്ക്കൽ സ്വദേശിയായ കൃഷ്ണൻ കുട്ടി (52) ആണ് അറസ്റ്റിലായത്.
തേങ്ങയിടാൻ വീട്ടിലെത്തിയപ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. അമ്മ കുട്ടിയെ കുളിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്വകാര്യ ഭാഗത്ത് വേദനയെടുക്കുന്നതായി കുട്ടി അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി മനസിലാക്കിയത്. വിവരം തിരക്കിയ ഡോക്ടറോട് കുട്ടി ഇന്നലെ തേങ്ങയിടാൻ വന്നയാൾ പീഡിപ്പിച്ചതായി പറഞ്ഞു.
തുടർന്നാണ് പെൺകുട്ടിയുടെ അമ്മ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.