Trending

മലപ്പുറത്ത് വിവാഹ സല്‍ക്കാരത്തിനിടെ നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ





മലപ്പുറം മാറഞ്ചേരിയിൽ വിവാഹ സൽക്കാരത്തില്‍ വിളമ്പിയ ഭക്ഷണം കഴിച്ച് നൂറോളം പേർക്കു ഭക്ഷ്യ വിഷബാധ. ബുധനാ‍ഴ്ചയാണ് മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം സ്വദേശികളായ 80 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. തുറുവാണം ദ്വീപിലെ വധുവിന്റെ വീട്ടിൽനിന്ന് എടപ്പാൾ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവർക്കാണ് ബുദ്ധിമുട്ടുണ്ടായത്.

ഛർദിയും വയറളിക്കവുമുള്ളവര്‍ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാൾ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിൽ ചികിൽസയിലാണ്.

Post a Comment

Previous Post Next Post