താമരശ്ശേരി:കാരാടി മഹല്ല് കമ്മറ്റിയുടെ "മഹല്ല് താങ്ങും തണലും-2023 " പദ്ധതിയുടെ കീഴിൽ ഈ കഴിഞ്ഞ SSLC, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു.
പരിപാടിയിൽ മഹല്ല് വൈസ് പ്രസിഡന്റ് ഡോ. അബ്ബാസ് അധ്യക്ഷത വഹിച്ചു.
ഹുസൈൻ കാരാടി ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിച്ചു.
ഡയലോഗ് മൊബൈൽസ് മാനേജിങ് ഡയറക്ടർ ഷംസുദീൻ മുഖ്യതിഥിയായി.പരിപാടിയിൽ മഹല്ല് പ്രസിഡന്റ് ഹുസൈൻ ഹാജി,മുഹമ്മദ് ഹുദവി, സലാം സ്വാലിഹ് എന്നിവർ കുട്ടികൾക്കുവേണ്ട ഉപദേശനിർദ്ദേശങ്ങൾ നൽകി. ആസാദ് കാരാടി സ്വാഗതവും ചടങ്ങിൽ മഹല്ല് സെക്രട്ടറി സദക്കത്തുള്ള നന്ദിയും പറഞ്ഞു.