Trending

കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് മരണം

 



കൊടുവള്ളിയിൽ  ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

കൊടുവള്ളി സ്വദേശി കക്കോടൻ നസീർ ആണ് മരിച്ചത്.


കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ സുഹൃത്തിൻ്റെ സഹോദരിയുടെ വീടിൻ്റെ വരാന്തയിൽ ഇരിക്കുംമ്പോഴാണ്  ഇന്ന് ഉച്ചക്ക് 12 മണിക്ക് ഇടിമിന്നലേറ്റത്.വീട്ടുകാരും, നാട്ടുകാരും ചേർന്ന് ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നസീർ അടക്കം മൂന്നു പേർ സ്ഥലമിടപാടുമായി ബന്ധപ്പെട്ടാണ് കിഴക്കോത്ത് എത്തിയത്.

കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും മിന്നലിൻ്റെ
ആഘാതമേറ്റിരുന്നു.എന്നാൽ ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ല. നസീർ സംഭവസ്ഥലത്ത് വീണശേഷം എഴുന്നേറ്റ് തൻ്റെ കൈക്ക് എന്തോ പറ്റിയോ എന്ന് നോക്കാൻ സുഹൃത്തുക്കളോട് പറഞ്ഞ ശേഷം വീഴുകയായിരുന്നു. 

പിതാവ്:കൊയപ്പറ്റമ്മൻ പരേതനായ കുഞ്ഞഹമ്മദ്.

Post a Comment

Previous Post Next Post