ഒഡിഷയില്‍ ഗുഡ്‌സ് ട്രെയിനിന് അടിയില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തമാകും മുമ്പാണ് വീണ്ടും അപകടം സംഭവിച്ചത്. ജജ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഗുഡ്‌സ് ട്രെയിനിന് അടിയില്‍ കിടന്ന് ഉറങ്ങിയവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരുക്കേറ്റു
വെയിലില്‍ നിന്ന് രക്ഷതേടിയാണ് തൊഴിലാളികള്‍ ട്രെയിനിന് അടിയില്‍ കയറി കിടന്നത്. ഇത് അറിയാതെ ഗ്രീന്‍ സിഗ്നല്‍ കിട്ടിയപ്പോള്‍ ട്രെയിന്‍ മുന്നോട്ടെടുക്കുകയായിരുന്നു