Trending

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി ഒഴുക്കിൽപ്പെട്ട് മരിച്ചു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി





നാദാപുരം: മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗംലം പുഴയില്‍ കുളിക്കാനിറങ്ങി രണ്ട് പേർ ഒഴുക്കിൽപ്പെട്ടു.

 ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. പതിനൊന്നുകാരനാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.

 വളയം മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹ്‌മൂദിന്റെ മകന്‍ സഹല്‍(11)ആണ് മരണപ്പെട്ടത്.

.
സുഹൃത്ത് അജ്മലിനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.ഇന്നലെ ഉച്ചകഴിഞ്ഞു പുഴയിൽ കുളിക്കാനെത്തിയ സംഘത്തിലെ രണ്ടു പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. തിരച്ചിലിനിടെ രണ്ടു പേരെയും നാട്ടുകാർ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹലിനെ  രക്ഷിക്കാനായില്ല.
രക്ഷപ്പെട്ട അജ്മലിനെ  പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post