Trending

കണ്ണൂരിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു



 കണ്ണൂർ : യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സിദ്ദീക്ക് പള്ളിക്ക് സമീപത്തെ പി .കെ ഫവാസ് (32) ആണ് കണ്ണപുരം റെയിൽവെ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. 


ഭാര്യ ഫായിസയെ ഹോസ്പിറ്റലിൽ സന്ദർശിച്ച് യശന്ത്പൂര് ട്രെയിനിൽ തിരിച്ചു വരുമ്പോഴാണ് പയ്യന്നൂരിൽ ഇറങ്ങേണ്ട ഫവാസ്(27) ഉറങ്ങിപ്പോയതിനെത്തുടർന്ന് കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ സ്‌ലോ ആയപ്പോൾ ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് അപകടം നടന്നത്. പുതിയങ്ങാടിയിലെ അബ്‌ദുറഹ്‌മാൻ – ഫായിസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫായിസ. സഹോദരങ്ങൾ: ഫാരിസ്, ഫാസില, ഫെമീല. മൃതദേഹം  പരിയാരം ഗവർമെന്റ് മെഡിക്കൽ കോളേജിൽ.

Post a Comment

Previous Post Next Post