പൂനൂർ:കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി.
ഷാഫിർ പൂനൂർ, ജലീൽ നരിക്കുനി എന്നിവരാണ് കളഞ്ഞു കിട്ടിയ ആഭരണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്പിച്ചത്.
കഴിഞ്ഞ ദിവസം ഇക്റ ഹോസ്പിറ്റലിൽ നിന്നും പൂനുരിലേക്കുള്ള യാത്രമദ്ധ്യേ നഷ്ടപ്പെട്ട വീട്ടമ്മയുടെ രണ്ട് പവൻ വരുന്ന ബ്രേസിലറ്റാണ് ഇവർക്ക് കളഞ്ഞുകിട്ടിയത്.
കാന്തപുരം സ്വദേശിയായ മജീദിന്റെ ഭാര്യയുടേത് ആയിരുന്നു അഭരണം.