താമരശ്ശേരി: കോളിക്കലിൽ ഭർത്താവിൻ്റെ ക്രൂര മർദ്ദനത്തിനും പീഡനത്തിനും ഇരയായ 19കാരിയുടെ ഗർഭം അലസി. ഗർഭസ്ഥ ശിശുവിൻ്റെ നില അപകടാവസ്ഥയിലായതിനാൽ ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് നീക്കം ചെയ്തത്.
ഭർത്താവ് ബഹാബുദ്ദീൻ അൽത്താഫിൻ്റെ മർദ്ദനത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അന്നു മുതൽ യുവതിക്ക് രക്തസ്രാവം ഉണ്ടായിരുന്നു.
മേശയുടെ കാൽ കൊണ്ടും, ഇരുമ്പ് കമ്പി കൊണ്ടും അടിച്ച് യുവതിയുടെ കൈയുടെയും, കാലിൻ്റേയും എല്ലുകൾ ഒടിയുകയും, തലക്കും, വയറിനും പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഭർത്താവ് റിമാൻറിലാണ്.