തൃശൂരില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരി മരിച്ചു
byWeb Desk•
0
തൃശൂര്‍: ചാലക്കുടിയില്‍ വീടിനു പിന്നിലെ മണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ വീണ് രണ്ടുവയസുകാരി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ചന്ദ്ര ദേവിന്റെ മകള്‍ അനന്യയാണ് മരിച്ചത്. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് അപകടം. കോട്ടാറ്റ് ഓട്ട് കമ്പനിയിലെ ജീവനക്കാരനാണ് ചന്ദ്രദേവ്. ഓട്ടു കമ്പനിക്ക് പുറകിലായാണ് ചന്ദ്രദേവും കുടുംബവും താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന വീടിന് പുറകില്‍ ആയി മണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ വീണാണ് അനന്യ മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് പുറകിലെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.