രാജ്യത്തിന്റെ 77 ആം സ്വാതന്ത്ര്യദിനഘോഷം താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ആസാദിക അമൃത് മഹോത്സവത്തിന്റെ ഭാഗമായി അമൃത് സരോവർ പദ്ധതി സൈറ്റായ അമ്പലമുക്ക് പുഴയോരത്തു വിവിധ പരിപാടികളോടെആഘോഷിച്ചു.
ഗ്രാമപഞ്ചായത്ത്‌പ്രസിഡന്റ് JT അബ്ദുറഹിമാൻ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു. പഞ്ച് പ്രാൺ പ്രതിക്ജ്ഞ ചൊല്ലികൊടുത്തു.ചടങ്ങിൽ ജവാന്മാരായ ശ്രീ വാഴമ്പറ്റ രാമൻ ഉണ്ണി നായർ, സ്വാതന്ത്ര്യ സമര സേനാനിയായ ദാമോദര കുറുപ്പിന്റെ മകൻ ശശികുമാർ,എന്നിവരെഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു._*മേരാ മേട്ടി മേരാദേശ്*_ " എന്റെ മണ്ണ് എന്റെ രാജ്യം"എന്ന പരിപാടിയുടെ ഭാഗമായി വൃക്ഷ തൈകൾ നട്ട് കൊണ്ട് അമൃത് വാടിക നിർമിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് എ ഇ ഫസ്‌ലാബാനു സ്വാഗതം പറഞ്ഞു, വൈസ് പ്രസിഡന്റ് സൗദബീവി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർമാന്മാരായ എ അരവിന്ദൻ, MT അയ്യൂബ്ഖാൻ, മഞ്ജിത കുറ്റിയാക്കിൽ, വാർഡ് മെമ്പർ ശംസിത ഷാഫി, വാർഡ് മെമ്പർമാരായ അനിൽ മാസ്റ്റർ, റംല കാദർ, ആർഷ്യ, വള്ളി വി എം, ആയിഷ, വാർഡ് കൺവീനർ അർമാൻ, NREGA ഓവർസീർ ഹൈജാസ്, അമൃത സിന്ധു ഫാസിൽ ഷംസീറ, തൊഴിലുറപ്പ് തൊഴിലാളികൾ , പ്രദേശ വാസികൾ എന്നിവർ സംബന്ധിച്ചു.