ചെലവൂർ:
കാണാതായ സംസാരശേഷിയില്ലാത്ത അഞ്ചു വയസ്സുക്കാരനെ ഫറോഖിലെ വീടിനു സമീപത്തെ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂഴിക്കൽ വള്ളത്ത് റോഡിൽ ചാലിയത്ത് പറമ്പ് എൻ സി. ഹൗസിൽ റജാസിൻ്റെ മകൻ ഗാനിം (അഞ്ച്) നെയാണ് മാതാവ് സൈനബ ഹണിയുടെ ഫറോക്കിലെ പേട്ട തളിയിൽപറമ്പ് വീടിന് സമീപത്തെ പുഴയിൽ നിന്ന് കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ 10.30 നാണ് കുട്ടിയെ കാണാതായത്.
വീട്ടുക്കാരും നാട്ടുക്കാരും തിരച്ചിൽ നടത്തുന്നതിനിടയിൽ പുഴയിൽ മത്സ്യബന്ധനം നടത്തുന്ന തോണിക്കാരൻ കണ്ടെത്തുകയായിരുന്നു.
ഉടനെ നാട്ടുക്കാർ പുഴയിലിറങ്ങി രക്ഷാപ്രവർത്തനം നടത്തി ഫറൂഖ് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും