ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ മികച്ച ജൈവ കർഷകനായി തെരെഞ്ഞെടുത്ത പി കെ എ മുഹമ്മദിനെ യുവജന വായന ശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
പ്രസിഡന്റ് എ പി മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ കെ അബ്ദുള്ള മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു.സെക്രട്ടറി കെ കെ മുനീർ,കെ കെ രാജൻ,പി കെ സി മുഹമ്മദ്,കെ ഇബ്രാഹിം,കെ കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.
പടം:ഉണ്ണികുളം പഞ്ചായത്തിലെ മികച്ച ജൈവ കർഷകനായി തെരെഞ്ഞെടുത്ത പി കെ എ മുഹമ്മദിനെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ നെല്ലി തൈ നൽകി അനുമോദിക്കുന്നു