Trending

പള്ളിച്ചലിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പി‍ഞ്ചുകുഞ്ഞിന് ദാരുണാന്ത്യം





തിരുവനന്തപുരം : തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പി‍ഞ്ചുകുഞ്ഞ് മരിച്ചു. പള്ളിച്ചൽ വയലിക്കട പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിനിമോൾ – ജയകൃഷ്ണൻ ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള മകൻ ജിതേഷ് ആണ് മരിച്ചത്. ഇവരുടെ ഏകമകനായിരുന്നു. ഞായറാഴ്ച രാത്രി 10 മണിയ്ക്ക് കുട്ടിയെ അമ്മ ജിനിമോൾ മുലപാൽ കൊടുത്ത് കട്ടിലിൽ ഉറക്കാൻ കിടത്തിയതായിരുന്നു.


തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് അച്ഛന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ കുട്ടിയെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പൾസ് കുറവായതിനാൽ കുഞ്ഞിനെ എസ്എടി ആശുപതിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു. പുലർച്ചെ 5:30 ഓടെ കുഞ്ഞിനെ എസ്എടി ആശുപത്രിയിലെത്തിച്ച് ഡോക്ടർ പരിശോധിച്ചപ്പോഴാണ് കുഞ്ഞ് മരണപ്പെട്ടതായി വ്യക്തമായത്. അച്ഛൻ ജയകൃഷ്ണന്റെ മൊഴി പ്രകാരം പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post