വിവിധ സ്ഥലങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന വെട്ടൊഴിഞ്ഞ തോട്ടം താമസക്കാരനായ മുഹമ്മദലിയാണ് പതിവായി പരാക്രമവുമായി റോഡിലിറങ്ങുന്നത്.
സ്ഥിരമായി ശരീരത്തിൽ പരുക്കുകളുമായി ആശുപത്രിയിൽ എത്തുന്ന ഇയാൾ താലൂക്ക് ആശുപത്രിക്കകത്ത് ബഹളമുണ്ടാക്കുന്നതും, ഭീകരാന്തരീക്ഷം സൃഷിടക്കുന്നതും പതിവാണ്. ഇന്നലെയും പതിവ് തുടർന്നു.
പോലീസ് സ്റ്റേഷനിൽ എത്തി വാതിൽ ബലമായി ചവിട്ടുകയും, വാഹനങ്ങളുടെ മുകളിൽ കയറി ഇരിക്കുകയും, തെറി വിളിച്ചു പറയുന്നതും നിത്യ കാഴ്ചയാണ്.
ഇന്നു രാവിലെ പോലീസ് സ്റ്റേഷനിൽ എത്തിയ മുഹമ്മദലി സ്റ്റേഷനു മുന്നിൽ വനിതാ പോലീസുകാർ തീർത്ത ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ച് ദൂരെക്കളഞ്ഞു. ഇന്നലെ രാത്രിയും ബഹളവുമായി എത്തിയിരുന്നു.
താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ പരാതിയെ തുടർന്ന് മൂന്നു തവണ ഇയാളെ പോലീസ് കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മാനസിക രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ദിവസങ്ങൾക്ക് അകം തന്നെ പാട്ടയക്കുകയും വീണ്ടും താമരശ്ശേരിയിൽ എത്തുകയും ചെയ്യും
താമരശ്ശേരിയിലെ പത്ര ഓഫീസിൽ അതിക്രമിച്ചു കടന്ന് നിലത്ത് കിടന്നുറങ്ങുകയും, പരിസരം മലിനമാക്കുകയും ചെയ്തിരുന്നു.വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കയറി പ്രശ്നമുണ്ടാക്കുന്നതും, കടകൾക്ക് മുന്നിൽ കിടക്കുന്നതും പതിവ് കാഴ്ചയാണ്.
പൊതു ശല്യമായി മാറിവരുന്ന ഇയാളെ ഉചിതമായ സ്ഥലത്ത് അടിയന്തിരമായി എത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.