Trending

ജെൽ ജീവൻ മിഷനുവേണ്ടി റോഡ് കീറി,ദുരിതത്തിലായി നാട്ടുകാർ.





താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ എട്ടാം വാർഡിലെ ചൈതന്യ റസിഡൻ്റ്സ് അസോസിയേഷനിലെ റോഡുകളാണ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടക്കുന്നത്. കാൽനടയാത്രയ്ക്കും മോട്ടോർ സൈക്കിൾ അടക്കമുള്ള എല്ലാ വാഹനങ്ങൾക്കും ഭീഷണിയയിരിക്കുന്നത്.
2023 മാർച്ച് മാസം നാലാം തിയ്യതിയാണ് ജെൽ ജീവൻ മിഷൻ്റെ പൈപ്പ്ലൈൻ കണക്ഷണുവേണ്ടി റോഡ് ജെസിബി ഉപയോഗിച്ച് കീറിയത്.

റോഡ് മുഴുവൻ ചെളി നിറഞ്ഞതിന് ശേഷം നാട്ടുകാരുടെ സമ്മർദ്ദം മൂലം കോരിവെസ്റ്റ് തെറ്റായ രീതിയിൽ നിരത്തിയതും റോഡിനും നാട്ടുകാർക്കും ഉപദ്രവമായി തീർന്നു.



 ബന്ധപ്പെട്ട അധികാരികൾ അസോസിയേഷനിലെറോഡിൻ്റെ ഈ അവസ്ഥ പലതവണ  നേരിൽ കണ്ടിട്ടും പതിനൊന്നു മാസങ്ങൾക്കിപ്പുറവും ഒരു നടപടിയും സ്വീകരിച്ചില്ല.ശേഷം അസോസിയേഷനിലെ റോഡുകൾ യോഗ്യമാക്കിതീർക്കൻ വേണ്ടി ഒരു പരാതി മുഴുവൻ കുടുംബങ്ങളെയും ചേർത്ത് തയ്യാറാക്കി  ജലവിഭവ വകുപ്പ് മന്ത്രിക്കും,ജില്ലാ കളക്ടർക്കും,ജെൽ ജീവൻ മിഷൻ്റെ എക്സി. എൻജിനീയർക്കും, അസ്സി. എക്സി. എൻജിനീയർക്കും, അസ്സി. എൻജിനിയർക്കും, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനും,സെക്രട്ടറിക്കും,വാർഡ് മെമ്പർക്കും പരാതി നൽകി.

Post a Comment

Previous Post Next Post