സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ചക്രവാത ചുഴിയുടെ സ്വാധീനത്തിലാണ് തെക്കേ ഇന്ത്യയിൽ മഴ ലഭിക്കുന്നത്. കേരള തീരത്ത് 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികളും തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
കോഴിക്കോട് കനത്ത കാറ്റും ഇടിമിന്നലോട് കൂടി ശക്തമായ മഴയും. വിവിധയിടങ്ങളില്‍ റോഡില്‍ വെളളക്കെട്ട് രൂപപ്പെട്ടു. മലയോര മേഖലയിലും ശക്തമായ മഴയാണ്.