താമരശ്ശേരി പോലീസ് സ്റ്റേഷൻ്റെ പിൻവശത്തെ വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ചു കടന്ന യുവാക്കളുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സ്കൂട്ടർ മോഷ്ടിക്കാൻ വരുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇവർ വാഹനവുമായി കടന്നു കളയുന്ന ദൃശ്യം CC tv യിൽ പതിഞ്ഞിട്ടുണ്ട്. സ്കൂട്ടറിൻ്റെ താക്കോൽ വണ്ടിയിൽ തന്നെയാണ് ഉണ്ടായിരുന്നത്.
രാവിലെ 8.30 ന് വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു, സ്കൂട്ടർ തിരികെ എടുക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടമ മുനീർ അഹമ്മദ് മാനു താമരശ്ശേരി പോലീസിൽ പരാതി നൽകി.