Trending

കക്കൂസ് മാലിന്യം ഒഴുക്കുന്നത് തോട്ടിലേക്ക്;മാലിന്യ സംസ്കരണ ഫാക്ടറിക്ക് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം.





താമരശ്ശേരി: അമ്പായത്തോട് കന്നൂട്ടിപ്പാറ റോഡിൽ പ്രവർത്തിക്കുന്ന Green worms എന്ന സ്ഥാപന ത്തിലെ 50 ൽ അധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ കക്കൂസിൽ നിന്നുമാണ് മാലിന്യം  തോട്ടിലേക്ക് ഒഴുക്കിവിടുന്നത്.ഇത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നാട്ടുകാർ സംഘടിച്ചു.

നൂറുക്കണക്കിന് ആളുകൾ കുളിക്കാനും, അലക്കാനും ആശ്രയിക്കുന്ന തോടിൻ്റെ ഇരുവശങ്ങളിലായി ആളുകൾ കുടിക്കാനായി ഉപയോഗിക്കുന്ന പൊതുകിണറുകൾ അടക്കം നിരവധി കിണറുകളുമുണ്ട്.

അതിനാൽ തന്നെ കുടിവെള്ളം മുട്ടിക്കുന്ന രീതിയിലുള്ള പ്രവൃത്തി അനുവധിക്കില്ലെന്നും പരിഹാരം കാണുന്നത് വരെ സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കി ല്ലെന്നും നാട്ടുകാർ പറഞ്ഞു.


ജനങ്ങൾ കൂടുതൽ സംഘടിച്ച് എത്തിയപ്പോൾ പോലീസ് സ്ഥലത്തെത്തി ശാന്തരാക്കി.

Post a Comment

Previous Post Next Post