Trending

താമരശ്ശേരി പോലീസ് സ്റ്റേഷൻ്റെ പിന്നിലെ വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടർ മോഷണം പോയി, മോഷ്ടാക്കളുടെ ദൃശ്യം CCtvയിൽ





താമരശ്ശേരി പോലീസ് സ്റ്റേഷന് പിന്നിലെ ഡോ.ഹസ്സൻകുട്ടിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട അദ്ദേഹത്തിൻ്റെ ബന്ധുവിൻ്റെ KL 57 W 1262 നമ്പർ സ്കൂട്ടറാണ് രണ്ടു യുവാക്കൾ മോഷ്ടിച്ചു കൊണ്ടുപോയത്.

ഇവർ വാഹനവുമായി കടന്നു കളയുന്ന ദൃശ്യം CC tv യിൽ പതിഞ്ഞിട്ടുണ്ട്. സ്കൂട്ടറിൻ്റെ താക്കോൽ വണ്ടിയിൽ തന്നെയാണ് ഉണ്ടായിരുന്നത്.

രാവിലെ 8.30 ന് വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു, സ്കൂട്ടർ തിരികെ എടുക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടമ മുനീർ അഹമ്മദ് മാനു താമരശ്ശേരി പോലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post