കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 6.30ന് താമരശ്ശേരിക്ക് സമീപമുള്ള ഭർത്താവിൻ്റെ വീടിന് സമീപത്തു നിന്നും ചുവപ്പുനിറമുള്ള വാഗണർ കാറിൽ കയറി പോയതായും, പിന്നെ തിരികെയെത്തിയില്ലായെന്നും കാണിച്ച് ഭർത്താവ് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിൽ അന്വേഷണം നടക്കുന്നതിനിടയിൽ ഇന്ന് വടകര താഴെ അങ്ങാടി സ്വദേശിയായ 29കാരനൊപ്പം വടകരയിൽ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
പിന്നീട് ഇവരെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ഭർത്താവിനേയും ബന്ധുക്കളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി പരസ്പരം സംസാരിച്ചെങ്കിലും താൻ കാമുകനൊപ്പമാണ് പോകുന്നതെന്ന നിലപാട് യുവതി സ്വീകരിച്ചു .ഇതേ തുടർന്ന് രാത്രി 10 മണിയോടെ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.
5 വർഷം മുമ്പാണ് താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ വിവാഹ നടന്നത്, മാതാവ് കൂലിപ്പണി ചെയ്ത് ഏറെ കഷ്ടപ്പെട്ടായിരുന്നു വിവാഹം നടത്തിയത്.
നാലു വയസ്സായ കുഞ്ഞിൻ്റെ
മാതാവായ യുവതി നിലവിൽ രണ്ടു മാസം ഗർഭിണ്ടായാണ്.
വടകര സ്വദേശിയായ യുവാവ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. യുവാവുമായുള്ള ബന്ധം പുറത്തറിഞ്ഞിരുന്നില്ല. ടി ന്യൂസ്
മുൻകൂട്ടി പറഞ്ഞുറപ്പിച്ച പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം കാറുമായി എത്തുകയും യുവതിയെ കയറ്റി കൊണ്ടു പോകുകയുമായിരുന്നു.ടി ന്യൂസ്
യുവതിയുടെ കൈവശമുണ്ടായിരുന്ന ഭർത്താവ് നൽകിയ അഞ്ചര പവൻ്റെ മഹർ ചെയ്നും, വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങളും മാതാവ് തിരികെ വാങ്ങി. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൽ ജസ്റ്റിസ് ആക്ട
പ്രകാരം കേസെടുക്കണമെന്നാവശ്യട്ട് ഭർത്താവ് ഇന്ന് പരാതി നൽകും.