Trending

പള്ളിപ്പുറത്ത് ഭര്‍ത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു





എറണാകുളം: ചേർത്തല പള്ളിപ്പുറത്ത് ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പള്ളിപ്പുറം പതിനാറാം വാര്‍ഡില്‍ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. പള്ളിച്ചന്തയില്‍ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ കെ വി എം.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. തിരുനല്ലൂര്‍ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി.. രാജേഷ് ജലഗതാഗത വകുപ്പ് ജീവനക്കാരനാണ്.

Post a Comment

Previous Post Next Post