Trending

ആശുപത്രിയിൽ അക്രമം നടത്തിയ പ്രതിയെ റിമാൻ്റ് ചെയ്തു.








താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തി ചില്ല് പൊട്ടിക്കുകയും, ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

താമരശ്ശേരിക്ക് സമീപം തേക്കും തോട്ടം ഭാഗത്ത് താമസിക്കുന്ന മുഹമ്മദലിയെയാണ് പോലിസ് അറസ്റ്റു ചെയ്തത്.ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, ആശുപത്രിക്കും, ആരോഗ്യ പ്രവർത്തകർക്കും നേരെ അതിക്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.മുമ്പും സമാന സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തിരുന്നു.

Post a Comment

Previous Post Next Post