Trending

കണ്ണൂർ നഗരത്തിൽ പിടിച്ചുപറി; രണ്ടുപേർ അറസ്റ്റിൽ

 

 കണ്ണൂർ : ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന യുവാവിനെ മർദിച്ച് മാലയും മൊബൈൽ ഫോണും തട്ടിയെടുക്കാൻ ശ്രമത്തിലെ ആറംഗസംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. സൗത്ത് ബസാർ സ്വദേശി മനോജിരന ആക്രമിച്ച സംഭവത്തിലാണ് തമിഴ്‌നാട് സേലം സ്വദേശി വിനോദ് (28), തുത്തുക്കുടിയിലെ ആണ്ടവൻ (21) എന്നിവരെ ടൗൺ പോലീസ് അറസ്റ്റ് ചെയയ്തത്.

കണ്ടാലറിയാവുന്ന നാലുപേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. 12ന് രാത്രി 8.30ഓടെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ഇവരെ പ്രതിരോധിക്കുന്നതിനിടെയാണ് മനോജിന് മർദന മേറ്റത്. കൂടാതെ മനോജിൻ്റെ സ്വർണമാലയുടെ പകുതിയും സംഘം കവർന്നു. ടൗൺ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മനോജിനെ ആശുപത്രിയിലാക്കുകയായിരുന്നു.

Post a Comment

Previous Post Next Post