ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി ഹെലികോപ്ടർ അപകടത്തില്‍ കൊല്ലപ്പെട്ടു
byWeb Desk•
0
തെഹ്റാന്‍: ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് ഹെലികോപ്ടറിലുള്ളത്. ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം.