മലപ്പുറം:താനൂർ മന്ത്രി വി അബ്ദുറഹ്മാന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ നിര്യാതനായി
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ (15-05-2024-ബുധനാഴ്ച) രാത്രിയാണ് മരണം സംഭവിച്ചത്.
ഇന്ന് വ്യാഴം രാവിലെ 8:00- മണി മുതല്‍ 11 മണി വരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. 11 മണിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ പേരാമ്പ്രയിലേക്ക് കൊണ്ടുപോകും.
ഇന്ന് വ്യാഴാഴ്ച വൈകിട്ട് 04:00- മണിയോടെയാണ് സംസ്‌കാരം നടത്തുക