കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ കട്ടിപ്പാറ വില്ലേജിലെ 15.5 sq km ESA യിൽ ഉൾപ്പെട്ടത് ചർച്ച ചെയ്യുന്നതിനും Kml/ Shape file ഉപയോഗിച്ച് വിശദീകരിക്കുന്നതിനുമായി കട്ടിപ്പാറ പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.
പങ്കെടുത്തവർ തങ്ങളുടെ ആശങ്കകളും ബുദ്ധിമുട്ടുകളും രേഖപ്പെടുത്തി.
യോഗത്തിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് തയ്യാറാക്കിയ Shape file ഉം ഫോറസ്റ്റ് നല്കിയ മാപ്പും സംയുക്ത പരിശോധനക്ക് വിധേയമാക്കി.
ജനപ്രതിനിധികൾ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, കട്ടിപ്പാറ വില്ലേജ് ഓഫീസർ, രഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷക സംഘടന പ്രതിനിധികൾ, കർഷകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
യോഗ തീരുമാനപ്രകാരം 20/ 5/ 24 തിങ്കൾ സാങ്കേതിക വിദഗ്ദരെ ഉപയോഗപ്പെടുത്തി ഫീൽഡ് തല പരിശോധന നടത്തുന്നതിനും, ജനവാസ മേഖലകളും, കൃഷിയിടങ്ങളും, തോട്ട ഭൂമികളും ESA യിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പ് വരുത്തുന്നതിനും തീരുമാനിച്ചു.