ചൂരൽ മല ദുരന്തം: ചാലിയാർ തീരത്ത് നിന്നും ഇന്ന് കണ്ടെത്തിയത് 58 മൃതദേഹങ്ങൾ
byWeb Desk•
0
ചൂരൽ മല ദുരന്തത്ത തുടർന്ന് ചാലിയാർ തീരങ്ങളിൽ നടത്തിയ തെരച്ചിൽ അവസാനിച്ചു. 58 മൃതദേഹങ്ങളാണ് ഇന്ന് കിട്ടിയത്. നിലമ്പൂർ ജില്ല ആശുപത്രിയിൽ മാത്രം 115 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾ തുടരുന്നുവെന്നാണ് ലഭ്യമായ വിവരം. ഇതിനോടകം 34 മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മേപ്പാടിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. . 38 നടുത്ത് ശരീരഭാഗങ്ങൾ തെരച്ചിൽ നടന്ന പ്രദേശത്തു നിന്ന് നിന്ന് ലഭിച്ചിട്ടുണ്ട്. ശരീരഭാഗങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.