താമരശ്ശേരി:ചുരം സംരക്ഷണ സമിതിയ്ക്ക് ആദരവും സേഫ്റ്റി ഉപകരണങ്ങളും നൽകി തലശ്ശേരി ആലബത്ത് കുടുംബം '
മർക്കസ് നോളേജ് സിറ്റിയിൽ വച്ച് നടന്ന തലശ്ശേരി ആലബത്ത് കുടുംബമേളയിൽ വച്ച് അടിവാരം വയനാട് ചുരംസംരക്ഷണ സമിതിയ്ക്ക് ആദരവും സേഫ്റ്റി ഉപകരണങ്ങളും നൽകി
TPM സാഹിർ (മുൻ MLA) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് മുതിർന്ന കുടുംബാംഗം TPM അബ്ദുൾ ഗഫൂർ ചുരം സംരക്ഷണ സമിതി പ്രസിഡണ്ട് Vk മൊയ്തു മുട്ടായിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ചുരം സംരക്ഷണ സമിതിയുടെ സുത്യർഹമായ പ്രവർത്തനങ്ങളെ കുടുംബം ഒന്നടക്കം അഭിനന്ദിച്ചു.
TPM മുസ്തഫ, TPM അഷ്റഫ്, TPM ആഷി റ ലി, Tpm സജൽ, മുത്തു അബ്ദുൾ സലാം, PK മജീദ് എന്നിവർ സംസാരിച്ചു.TPM ജിഷാൻ നന്ദി രേഖപ്പെടുത്തി
തുടർന്നുള്ള സമിതിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ആലബത്ത് കുടുംബത്തിൻ്റെ പിന്തുണ ഉണ്ടാവുമെന്നും സംഘാടകർ സൂചിപ്പിച്ചു.