Trending

നാലര കിലോ കഞ്ചാവുമായി വെള്ളയില്‍സ്വദേശി പിടിയിൽ




കോഴിക്കോട്: പാളയത്ത് നാലര കിലോ കഞ്ചാവുമായി വെള്ളയില്‍സ്വദേശി പിടിയിൽ. നാലുകുടിപ്പറമ്പില്‍ മുഹമ്മദ് റാഫി എന്ന കുട്ടാപ്പു (37)വാണ്
പിടിയിലായത്.കോഴിക്കോട് ടൗൺ പോലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ്
ഇയാളെ പിടികൂടിയത്.
ഒഡിഷയില്‍നിന്ന് ആറുകിലോ വരെ കഞ്ചാവ് ട്രെയിൻ മാർഗം നാട്ടിലെത്തിച്ച്‌ 12 ഗ്രാം വരുന്ന ചെറിയ പാക്കറ്റുകളാക്കിവിൽപ്പന നടത്തുന്നതാണ് ഇയാളുടെരീതി.നേരത്തെ കഞ്ചാവ് വിൽപ്പനയ്ക്കിടെ പിടിയിൽ ആവുകയും ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.   രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസും ഡൻസാഫുംഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
പെരുമണ്ണ കോട്ടായി താഴം വാടകവീട്ടില്‍ താമസിക്കുന്ന പ്രതി പാളയം, ബീച്ച്‌ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. ടൗണ്‍ എസ്ഐ ജയിൻ, എഎസ്ഐ എസ് സജീവൻ 
സിപിഒമാരായ ബിനില്‍ കുമാർ, വിജീഷ്, പ്രബീഷ് ഒതയോത്ത് സിപിഒമാരായ പ്രസാദ്, ജിതേന്ദ്രൻ, സിറ്റി ഡൻസാഫ് എസ്ഐ മനോജ് എടയിടത്ത്, സുനോജ് കാരയില്‍ സരുണ്‍ കുമാർ, ശ്രീശാന്ത്, ഷിനോജ് മംഗലശ്ശേരി, അതുല്‍, അഭിജിത്ത്, ദിനീഷ്, മഷൂർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post