താമരശ്ശേരി മിനി ബൈപാസ് റോഡിൽ അർദ്ധ രാത്രി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ KL 17 S 9764 കാറിൽ വെച്ച് തച്ചപൊയിൽ സ്വദേശികളായ തർഹിബ്, ഷജീർ എന്നിവരെ രണ്ടു ഗ്രാം മാരക മയക്കുമരുന്നായ MDMA സഹിതം താമരശ്ശേരി സി ഐ സായൂജ് കുമാർ , എസ് ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസഫ് സംഘവും ചേർന്ന് പിടികൂടി.
ഇന്നലെ വൈകീട്ട് അടിവാരത്ത് വെച്ച് 20.25 ഗ്രാം MDMA സഹിതം അടിവാരം നല്ലോലപാട്ടിൽ കെ. കെ സലാഹുദ്ദീ(28)നെ പോലീസ് പിടികൂടിയിരുന്നു.
താമരശ്ശേരി പോലീസ് സബ്ഡിഡിവിഷകീഴിൽ വർദ്ദിച്ചു വരുന്ന ലഹരി, മയക്കുമരുന്ന് വിൽപ്പനക്കും, ഉപയോഗത്തിനുമെതിരെ താമരശ്ശേരി DYSP പി പ്രമോദിൻ്റെ നേതൃത്വത്തിൽ നടപടികൾ ശക്തമാക്കി വരുന്ന തിനിടെയാണ് യുവാക്കളുടെ അറസ്റ്റ്.