Trending

മോറിസ് കോയിൻ തട്ടിപ്പ്: താമരശ്ശേരി സ്വദേശി അറസ്റ്റിൽ






മലപ്പുറം
:1200 കോടിയുടെ മോറിസ് കോയിൻ തട്ടിപ്പുകേസിൽ ഒരാളെക്കൂടി ക്രൈം ബ്രാഞ്ചിന്റെ മലപ്പുറം യൂണിറ്റ് അറസ്റ്റുചെയ്തു. താമരശ്ശേരി പരപ്പൻപൊയിൽ പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് സിറാജ്ജുദ്ദീൻ (50) ആണ് അറസ്റ്റിലായത്. നേരത്തേ അഞ്ചുപേർ ഈ കേസിൽ അറസ്റ്റിലായിരുന്നു


മോറിസ് കോയിൻ എന്ന പേരിലുള്ള ക്രിപ്‌റ്റോ കറൻസി നിക്ഷേപപദ്ധതിയിലേക്ക് 2019-ൽ ഒട്ടേറെപ്പേരെ ചേർത്ത് 1200 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പൂക്കോട്ടുംപാടം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിൽ വടക്കൻ ജില്ലകളിലെ ഏറെപ്പേരുടെ പണം നഷ്ടപ്പെട്ടു
വിവിധ പോലീസ്‌സ്റ്റേഷനുകളിൽ പ്രതികൾക്കെതിരേ കേസുകളുണ്ട്. ക്രൈബ്രാഞ്ച് അന്വേഷണത്തെത്തുടർന്ന് പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും വസ്തുക്കളും വാഹനങ്ങളുമടക്കം കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

കൊടുവള്ളി വാവാടുനിന്ന് മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എ. ബോസ് ആണ് മുഹമ്മദ് സിറാജുദ്ദീനെ അറസ്റ്റുചെയ്തത്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



Post a Comment

Previous Post Next Post