താമരശ്ശേരി: താമരശ്ശേരി ചുങ്കം ആക്സിസ് ബാങ്കിന് മുൻവശം ചാക്കിൽ കെട്ടി അറവുമാലിന്യം തള്ളിയത് കാരണം രക്തമടക്കം റോഡലൂടെ ഒഴുകി ദുർഗന്ധം മൂലം മൂക്ക് പൊത്തി നടക്കുകയാണ് യാത്രക്കാരും സമീപത്തെ വ്യാപാരികളും. CC tv പരിശോധിച്ച് മാലിന്യം തളളിയവരെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.