നാട്ടിലേക്ക് പോകാനായി ടിക്കറ്റ് സ്വന്തമാക്കി ഇന്നലെ വിമാനത്താവളത്തിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു മരണം വില്ലന്റെ രൂപത്തില്‍ 42കാരനായ റഫീക്കിന്റെ ജീവിതത്തിലേക്ക് എത്തിയത്. ഫോണില്‍ റഫീഖിനെ കിട്ടാതായതോടെ കൂട്ടുകാര്‍ തിരക്കി എത്തിയപ്പോഴാണ് കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റഫീഖ് അടുത്തിടെയാണ് വീട് പണിയൊക്കെ ഏറെക്കുറെ പൂര്‍ത്തീകരിച്ചത്. അഞ്ചു വര്‍ഷത്തിനു ശേഷം ഭാര്യയെയും മക്കളെയും ഉമ്മയെയെയും ഞെട്ടിച്ചു കൊണ്ട് സര്‍പ്രൈസായി രാവിലെ വീട്ടിലെത്തെണമെന്നാണ് റഫീഖ് പദ്ധതിയിട്ടതായിരുന്നതെന്ന് ഒപ്പമുള്ള സുഹൃത്തുക്കള്‍ പറഞ്ഞു.
വീട്ടിലേക്കുള്ള ബാഗേജെല്ലാം തയ്യാറാക്കിയ ശേഷമായിരുന്നു മരണം. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെയാണ് നാട്ടിലേക്ക് പോകുന്നത് വൈകിയത്.
ഇപ്പോഴത്തെ ജോലി അവസാനിപ്പിച്ച് പുതിയ വീസയില്‍ തിരികെ മടങ്ങി എത്താന്‍ ജോലിയുമൊക്കെ ശരിയാക്കിയാണ് നാട്ടിലേക്ക് പോകാന്‍ റഫീഖ് ഒരുങ്ങിയത്. റിയാദ് എക്സിറ്റ് പതിമൂന്നില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു റഫീഖ്.
റഫീഖിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 8.20ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ഷുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം സ്‌പോണ്‍സറും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങിയിരുന്നു.
അസര്‍ നമസ്‌കാരത്തിനു ശേഷം ഉമ്മല്‍ ഹമ്മാം കിങ് ഖാലിദ് മസ്ജിദില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തിനു ശേഷം വിമാനത്താവളത്തില്‍ എത്തിച്ചു. നിരവധി പേരാണ് മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
നാട്ടില്‍ വെള്ളിയാഴ്ച രാവിലെ 10:30 ന് തിരൂര്‍ കല്ലിങ്ങല്‍ കോട്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരേതനായ കാവുങ്ങല്‍ മുഹമ്മദ്, സൈനബ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ. മുംതാസ്, മക്കള്‍. റിഷ,സഹ്‌റാന്‍,ദര്‍വീഷ് ഖാന്‍.